Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trafficking Case

America

മ​നു​ഷ്യ​ക്ക​ട​ത്ത്: ബെ​ഡ്‌​ഫോ​ർ​ഡ് സ്വ​ദേ​ശി​നി​ക്ക് 25 വ​ർ​ഷം ത​ട​വ്

​ടെ​ക്സ​സ്: മ​സാ​ജ് സെ​ന്‍റ​റി​ന്‍റെ മ​റ​വി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും പെ​ൺ​വാ​ണി​ഭ​വും ന​ട​ത്തി​യ കു​റ്റ​ത്തി​ന് ടെ​ക്സ​സി​ലെ ബെ​ഡ്‌​ഫോ​ർ​ഡ് സ്വ​ദേ​ശി​നി​യാ​യ 47 വ​യ​സു​കാ​രി ഫു​ജു​ൻ സു​വി​നെ കോ​ട​തി 25 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു.

2023 മു​ത​ൽ ബെ​ഡ്‌​ഫോ​ർ​ഡ് പോ​ലീ​സ് ഫു​ജു​ൻ സു​വി​ന്‍റെ മ​സാ​ജ് പാ​ർ​ല​റു​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2023നും 2024​നു​മി​ട​യി​ൽ ഇ​വ​രു​ടെ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ പോ​ലീ​സ് പൂ​ട്ടി​ച്ചു.

ജോ​ലി​ക്കാ​യി എ​ത്തി​യ യു​വ​തി​യു​ടെ പാ​സ്‌​പോ​ർ​ട്ടും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും പി​ടി​ച്ചു​വ​ച്ച് അ​വ​രെ ലൈം​ഗി​ക​ത്തൊ​ഴി​ലി​ന് നി​ർ​ബ​ന്ധി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യു​വ​തി​ക​ളെ സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ പൂ​ട്ടി​യി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ര​ക​ൾ വെ​ളി​പ്പെ​ടു​ത്തി.

ടാ​ര​ന്‍റ് കൗ​ണ്ടി ജൂ​റി​യാ​ണ് പ്ര​തി​ക്ക് 25 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. മ​സാ​ജ് തെ​റാ​പ്പി എ​ന്ന വ്യാ​ജേ​ന ന​ട​ന്ന വ​ലി​യൊ​രു മ​നു​ഷ്യ​ക്ക​ട​ത്ത് ശൃം​ഖ​ല​യ്ക്കാ​ണ് ഇ​തോ​ടെ അ​റു​തി​യാ​യ​ത്.

Latest News

Corehub Up